Hero Image

ഈ കൊടും വേനലിൽ വേനലില് കഴിക്കേണ്ട വിറ്റാമിന് സി അടങ്ങിയ പഴങ്ങള്…

സഹിക്കാൻ കഴിയാത്ത ചൂടാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. വേനളിൽ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ കൊടുക്കണം. ചൂട് സമയത്ത് നിര്‍ജ്ജലീകരണത്തെ വരാതിരിക്കാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് നൽകേണ്ടത് പ്രധാനമാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും നല്ലതാണ്.

അത്തരത്തില്‍ വേനല്‍ക്കാലത്ത് ഉറപ്പായും കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം…

ഒന്ന്
ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ഓറഞ്ച് ആണ്. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും.

രണ്ട്
കിവിയാണ് രണ്ടാമതായി ഈ ലിസ്റ്റിൽ ഉള്‍പ്പെടുന്നത്. കിവിയും നിങ്ങളുടെ ഡെയിലി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാനും സഹായിക്കും.

മൂന്ന്
സ്ട്രോബെറിയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ഒരുപാട് അടങ്ങിയ സ്ട്രോബെറി ഉൾപ്പെടുത്തുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

നാല്
പേരയ്ക്കയാണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്
അവസാനമായി പപ്പായ ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, ബി, സി, കെ എന്നി മൂലകങ്ങളുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

READ ON APP